Join News @ Iritty Whats App Group

കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി, നാടകീയ നീക്കം; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി

കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി, നാടകീയ നീക്കം; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി


ഭോപ്പാല്‍: മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി.

കേസ് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ബിജെപി പരാതിയിലാണ് നടപടി. ഏകപക്ഷീയ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോടതിയെ സമീപിച്ചേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. പത്രിക തള്ളിയതോടെ മൂന്ന് സീറ്റിലും ബിജെപിക്ക് വിജയിക്കാനാകും. നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കള്‍ റിട്ടേണിംഗ് ഓഫീസർക്ക് മുമ്പാകെ ഔദ്യോഗികമായി എതിർപ്പ് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. തെലങ്കാനയിലെ കേസിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് നേതാവ് തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇത് സ്ഥാനാർത്ഥികള്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോള്‍ സമർപ്പിക്കേണ്ട നിർബന്ധിത രേഖയാണെന്നും ബിജെപി ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group