Join News @ Iritty Whats App Group

കേരള ബാങ്ക് പിരിച്ചുവിടാൻ സര്‍ക്കാര്‍ ആലോചന

കേരള ബാങ്ക് പിരിച്ചുവിടാൻ സര്‍ക്കാര്‍ ആലോചന


ന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച കേരള ബാങ്ക് പിരിച്ചുവിടാൻ യുഡിഎഫ് സർക്കാരിന്റെ ആലോചന.

കേരള ബാങ്കുകള്‍ ഒഴിവാക്കി ജില്ലാ ബാങ്കുകള്‍ മടക്കികൊണ്ടുവരാനാണ് യുഡിഎഫ് സർക്കാർ ആലോചിക്കുന്നത്.
കേരള ബാങ്ക് സഹകരണ മേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കിയെന്നാണ് യുഡിഎഫിന്റെ വിമർശനം. അതേസമയം റിസർവ് ബാങ്കിന്റെ അനുമതി വാങ്ങി, 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ചു, രൂപീകരിച്ച കേരള ബാങ്കിനു തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നാണ് നിലവിലെ നേതൃത്വത്തിന്റെ നിലപാട്.

പ്രൈമറി ബാങ്കുകള്‍, ജില്ലാ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ ത്രിതല ബാങ്കിങ് സംവിധാനമായിരുന്നു നേരത്തെ കേരളത്തിലുണ്ടായിരുന്നത്. ഇതില്‍ ജില്ലാ ബാങ്കുകളെ ഒഴിവാക്കി പ്രൈമറി ബാങ്കും കേരള ബാങ്കും ആക്കി ക്രമീകരിച്ചത് 2019ലാണ്. മുൻ സംവിധാനം തിരിച്ചുകൊണ്ടുവരികയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം.

Post a Comment

أحدث أقدم
Join Our Whats App Group