Join News @ Iritty Whats App Group

ബന്ധുനിയമന വിവാദം: മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദം: മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്


തിരുവനന്തപുരം: മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നെ​തി​രെ പ്ര​തി​പ​ക്ഷം നിയമസഭയിൽ ബ​ന്ധു നി​യ​മ​നം ആ​രോ​പി​ച്ച് വി​മ​ര്‍​ശി​ച്ചു. എ​ന്നാ​ല്‍ ബ​ന്ധു നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. മ​​​ന്ത്രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രീ​​ഭ​​​ർ​​​ത്താ​​​വ് ബെ​​​ന്നി തോ​​​മ​​​സി​​​നെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​താ​​​ണ് ഇ​​​പ്പോ​​​ൾ വി​​​വാ​​​ദ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
ക​​​ഴി​​​ഞ്ഞ 35 വ​​​ർ​​​ഷ​​​മാ​​​യി ഉ​​​ളി​​​ക്ക​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ സ​​​ജീ​​​വ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ജ​​​ന​​​കീ​​​യ നേ​​​താ​​​വു​​​മാ​​​ണ് ബെ​​​ന്നി തോ​​​മ​​​സ്.

യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ്, കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ്, 10 വ​​​ർ​​​ഷം ഉ​​​ളി​​​ക്ക​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ ചീ​​​ഫ് ഇ​​​ല​​​ക്ഷ​​ൻ ഏ​​​ജ​​​ന്‍റാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം.

ബെ​​​ന്നി തോ​​​മ​​​സി​​​ന്‍റെ നി​​​യ​​​മ​​​നം ബ​​​ന്ധു​​​നി​​​യ​​​മ​​​നമ​​​ല്ല രാ​​​ഷ്‌​​​ട്രീ​​​യ നി​​​യ​​​മ​​​നം മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​ണ് മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Post a Comment

أحدث أقدم
Join Our Whats App Group