നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞു; 17-കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്
കണ്ണൂർ:കാടാച്ചിറ-മേലൂർ റോഡില്‍ വിദ്യാർഥികള്‍ സഞ്ചരിച്ച സ്കൂട്ടർ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.
മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപത്തെ താഴെക്കണ്ടി റഫീഖിൻ്റെ മകൻ മുഹമ്മദ് റസല്‍(17) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
കാടാച്ചിറയില്‍ നിന്ന് മേലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ മണ്ടോത്ത് കാവിന് സമീപത്തെ ഇറക്കത്തില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ റസലിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തി സ്കൂട്ടർ മാറ്റുകയും മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയ്ക്ക് മമ്മാക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനില്‍ റസലിൻ്റെ ഖബറക്കം നടക്കും.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ക്കും ഷെയർ ചെയ്യുക. പ്രാദേശിക വാർത്തള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
إرسال تعليق