കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ
വത്തിക്കാൻ സിറ്റി: കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നുവെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. ആഗോള രാഷ്ട്രീയത്തിന്റെ മുൻഗണനകൾ മാറേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയെ നേരിടാൻ ആവണം ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടത്. യുഎന്നിന്റെ കീഴിലുളള ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പിന്റെ വിമർശനം.
കാർഡിനൽസ് കോളേജിൽ അസാധാരണ കൺസിസ്റ്ററിയിൽ സംസാരിക്കുകയായിരുന്നു പോപ്. ദൈവം എല്ലാ ജനതയ്ക്കും എല്ലാ ജനതകൾക്കും സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാം അക്രമത്തിന് കീഴടങ്ങരുത്. അക്രമത്തിന് അവസാന വാക്ക് ഉണ്ടാകില്ല. ചരിത്രത്തിലുടനീളം ദൈവം അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകൾ തുറന്നുകൊണ്ടിരിക്കുന്നു. ഈ പാതകളിലൂടെ ധൈര്യത്തോടെ സഞ്ചരിക്കാനും ലോകത്തെ തിരിച്ചറിയാൻ സഹായിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സഹോദര ബിഷപ്പുമാരോടും, നമ്മുടെ ശുശ്രൂഷയിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന സഭകളോടും, ഭൂമിയിലെ എല്ലാ ജനങ്ങളോടും നമുക്ക് ഇത് പറയാം. ഭൂകമ്പം ഗുരുതരമായി ബാധിച്ച വെനിസ്വേലയിലെ ജനങ്ങളോടുള്ള എന്റെയും മുഴുവൻ കാർഡിനൽസ് കോളേജിന്റെയും ഐക്യദാർഢ്യമെന്നും പോപ്പ് വ്യക്തമാക്കി.
Post a Comment