Join News @ Iritty Whats App Group

പ​നി​മാ​റാ​ൻ ആ​വി പി​ടി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം; കു​ടും​ബ​ത്തി​ന്‍റെ തീ​രാ​വേ​ദ​ന​യാ​യി ഒ​ൻ​പ​താം​ക്ലാ​സു​കാ​ര​ൻ എ​യ്ഞ്ച​ലോ

പ​നി​മാ​റാ​ൻ ആ​വി പി​ടി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം; കു​ടും​ബ​ത്തി​ന്‍റെ തീ​രാ​വേ​ദ​ന​യാ​യി ഒ​ൻ​പ​താം​ക്ലാ​സു​കാ​ര​ൻ എ​യ്ഞ്ച​ലോ


മ​ണ്ണു​ത്തി: പ​നി​യെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ വ​ച്ച് പാ​ത്ര​ത്തി​ൽ വെ​ള്ളം ചൂ​ടാ​ക്കി ആ​വി പി​ടി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വ​ല​ക്കാ​വ് നെ​ല്ലാ​നി സ്വ​ദേ​ശി ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മെ​യ്ജോ​യു​ടെ മ​ക​ൻ എ​യ്ഞ്ച​ലോ (14) ആ​ണ് മ​രി​ച്ച​ത്.

പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ ഉ​ട​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു സം​ഭ​വം.

പാ​ൽ തി​ള​പ്പി​ക്കു​ന്ന പാ​ത്ര​ത്തി​ൽ​വ​ച്ചാ​ണ് വെ​ള്ളം തി​ള​പ്പി​ച്ചി​രു​ന്ന​ത്. കി​ട​പ്പു​രോ​ഗി​യാ​യ അ​പ്പാ​പ്പ​നും ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണു സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ്പ​നും അ​മ്മാ​മ്മ​യും റ​ബ​ർ പാ​ൽ ശേ​ഖ​രി​ക്കാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ വി​ദേ​ശ​ത്താ​ണ്. പു​ത​പ്പു​മൂ​ടി മു​ഖം പൊ​ള്ളി കി​ട​ക്കു​ന്ന​തു​ക​ണ്ട് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ട​നെ​ല്ലൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ: ഫേ​ബ, സ​ഹോ​ദ​ര​ങ്ങ​ൾ: ക്രി​സ്റ്റി, മി​ഖാ​യേ​ൽ.

Post a Comment

Previous Post Next Post
Join Our Whats App Group