Join News @ Iritty Whats App Group

ഇരിട്ടി പാലത്തിന് മുകളില്‍ നിന്ന് യുവതി പുഴയിലേക്ക് ചാടി. രക്ഷപ്പെടുത്തിയത് ഇതര സംസ്ഥാന തൊഴിലാളിയും, യുവാവും, ലോറി ഡ്രൈവറും.

ഇരിട്ടി പാലത്തിന് മുകളില്‍ നിന്ന് യുവതി പുഴയിലേക്ക് ചാടി. രക്ഷപ്പെടുത്തിയത് ഇതര സംസ്ഥാന തൊഴിലാളിയും, യുവാവും, ലോറി ഡ്രൈവറും.


ഇരിട്ടി: ഇരിട്ടി പാലത്തിന് മുകളില്‍ നിന്ന് യുവതി പുഴയിലേക്ക് ചാടി. തിങ്കളാഴ്ച്ച രാവിലെ 10 മണിയിടെ ആയിരുന്നു സംഭവം. ഒരു യുവതി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുന്നത് കണ്ട അതുവഴി പോയ ഒരു ലോറി ഡ്രൈവർ കൂകി വിളിച്ചു മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തു നിർമാണ പ്രവൃത്തിയലേർപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി യുവതിയെ രക്ഷിക്കാനായി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. യുവതിയെ രക്ഷിക്കുന്നത്തിനിടയിൽ ഇതര സംസ്ഥാന തൊഴിലാളി തള്ർന്നു അവശനായി. ഇത് മനസിലാക്കിയ ഇത് വഴി പോവുകയായിരുന്ന മുഴക്കുന്ന് സ്വദേശിയായ പ്രജോദ് എന്ന യുവാവും യുവതിയെ രക്ഷിക്കാനായി പുഴയിലേക്ക് ചാടി 

അതെ സമയം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി കരക്ക് കയറ്റി. ചാടിയ യുവതിയെയും രക്ഷിക്കാനിറങ്ങി അവശനായ ഇതര സംസ്ഥാന തൊഴിലാളിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post
Join Our Whats App Group