കണ്ണൂര്‍ ജയിലില്‍ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക്, ഹെഡ് ഫോണ്‍, ചാര്‍ജിങ് വയര്‍, സിം കാര്‍ഡ്!! ജയില്‍ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്
കണ്ണൂർ : കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണും അനുബന്ധ സാധനങ്ങളും പിടികൂടി. ജയിലിലെ അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപത്ത് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈല്‍ ഫോണും പവർ ബാങ്കുമാണ് കണ്ടെത്തിയത്.
ജയില്‍ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവ പുറത്തെടുത്തത്.
കുപ്പിയില്‍ മൊബൈല്‍ ഫോണ്‍ കൂടാതെ ഹെഡ് ഫോണ്‍, ചാർജിങ് വയർ, സിം കാർഡും എന്നിവയും കണ്ടെത്തി. ജയില്‍ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment