Join News @ Iritty Whats App Group

ഇരിട്ടി ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി

ഇരിട്ടി ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി



ഇരിട്ടി: ഇരിട്ടി ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി.17 വയസ്സും 15 വയസ്സും പ്രായമുള്ള രണ്ടു പെൺകുട്ടികളെയാണ് ചൊവ്വാഴ്ച്ച രാവിലെ മുതൽ കാണാതായത്. ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് ഇരിട്ടി തളിപ്പറംമ്പ് റോഡിലേക്ക് പോയി എന്നാണ് നിഗമനം.

ഹോസ്റ്റൽ അധികൃതരുടെ പരാതിയെ തുടർന്ന് ഇരിട്ടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇരിട്ടി പോലീസ് സ്റ്റേഷനിലോ സമീപത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group