Join News @ Iritty Whats App Group

സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്; പവന് ഒരുദിവസം കുറഞ്ഞത് 2,480 രൂപ, 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ വിപണി

സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്; പവന് ഒരുദിവസം കുറഞ്ഞത് 2,480 രൂപ, 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ വിപണി


കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന് വിപണനം നടക്കുന്നത്.
ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,255 രൂപയും പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയുമായി. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു. 1,07,000 രൂപയാണ് രാവിലെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. അന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്.

യു.എസ് -ഇറാൻ സമാധാനകരാറിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വർണ വിപണി തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആഗോളവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 67 ഡോളർ ഇടിഞ്ഞ് 4,117.35 ഡോളറായി. 1.60 ശതമാനമാണ് കുറഞ്ഞത്.

വെള്ളിവിലയിലും വൻ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോഗ്രാമിന് 5,000 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 245 രൂപയാണ് വില.

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440

22: 108520

23: 1,07,000

24: 1,06,040 (Lowest of Month)

മേയ് മാസത്തെ സ്വർണവില

1: 111720 (Morning)

1: 110280 (Afternoon)

1: 109720 (Evening)

1: 110440 (Night)

2: 110680

3: 110680

4: (Morning) 110680

4: (Afternoon) 109720

5: 1,09,400 (Lowest of Month)

6: (Morning) 110960

6 (Afternoon) 111560

7: (Morning) 111800

7: (Afternoon) 112200

8: 111960

9: 111720

10: 111720

11: (Morning) 111560

11: (Night) 112520

12: 112920

13: (Morning) Rs. 1,23,120 (Highest of Month)

13: 118800

14: 119040

15: (Morning) 117400

15: (Afternoon) 115800

16: 115080

17: 115080

18: 114560

19: 115160

20: (Morning) 116120

20: (Evening) 116920

21: 117280

22: 116960

23: 116640

24: 116640

25: 1,16,880

26: 1,16,520

27: 1,15,000

28: 1,14,440

29: 1,15,600

30: 1,15,160

31: 1,15,160

Post a Comment

أحدث أقدم
Join Our Whats App Group