Join News @ Iritty Whats App Group

സുപ്രധാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ ഡിജിസിഎ; വിമാനത്താവളങ്ങളില്‍ വീഡിയോ ചിത്രീകരിച്ചാല്‍ ആജീവനാന്ത യാത്രാ വിലക്ക് വരെ!

സുപ്രധാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ ഡിജിസിഎ; വിമാനത്താവളങ്ങളില്‍ വീഡിയോ ചിത്രീകരിച്ചാല്‍ ആജീവനാന്ത യാത്രാ വിലക്ക് വരെ!


ദില്ലി: വിമാനത്താവളങ്ങള്‍ക്കുള്ളില്‍ വെച്ച്‌ അനുമതിയില്ലാതെ റീലുകളും ട്രാവല്‍ വ്ലോഗുകളും ഷോട്ടുകളും ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ.

വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കാനും, ഫോണും ക്യാമറയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പുതിയ നിയമം അനുശാസിക്കുന്നു. കുറ്റം ഗുരുതരമാണെങ്കില്‍ യാത്രക്കാരെ 'നോ-ഫ്ളൈ ലിസ്റ്റില്‍' ഉള്‍പ്പെടുത്തി വിമാനയാത്ര വിലക്കാനും വ്യവസ്ഥയുണ്ട്.

യാത്രക്കാരുടെ സുരക്ഷാ പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍ (സെക്യൂരിറ്റി ചെക്ക്പോയിന്റുകള്‍)., വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോർഡിങ് ഗേറ്റുകള്‍,∙ വിമാനത്തിന് അടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന റണ്‍വേ ബസുകള്‍, വിമാനങ്ങള്‍ പാർക്ക് ചെയ്യുന്നതും മറ്റ് സാങ്കേതിക ജോലികള്‍ നടക്കുന്നതുമായ മേഖലകള്‍ (ആപ്രണുകള്‍),∙ വിമാനത്താവളത്തിന്‍റെ ഉള്ളിലെ മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകള്‍ എന്നിവിടങ്ങളില്‍ മുൻകൂർ അനുമതിയില്ലാതെ അതീവ സുരക്ഷാ മേഖലകളില്‍ വെച്ച്‌ ക്യാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകർത്താൻ പാടില്ല. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, നിരീക്ഷണ ക്യാമറകളുടെ സ്ഥാനം, പ്രവർത്തന ശൈലി എന്നിവ യാദൃശ്ചികമായിപ്പോലും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ അടിയന്തര നടപടി.

ആജീവനാന്ത യാത്രാ വിലക്ക്

തുടർച്ചയായി നിയമം ലംഘിക്കുകയോ, വിമാനത്താവള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പങ്കുവെക്കുകയോ ചെയ്യുന്ന യാത്രക്കാരുടെ പേര് ഡിജിസിഎയുടെ 'നോ-ഫ്ളൈ ലിസ്റ്റിലേക്ക്' ശുപാർശ ചെയ്യാൻ വിമാനത്താവള അധികൃതർക്ക് പുതിയ നിയമം അധികാരം നല്‍കുന്നു. ലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച്‌ താല്ക്കാലികമായോ അല്ലെങ്കില്‍ ആജീവനാന്തമായോ വിമാനയാത്ര നടത്തുന്നതില്‍ നിന്നും ഇവരെ വിലക്കിയേക്കാം.

യാത്രയ്ക്കിടയില്‍ വിമാനത്താവളത്തിനകത്തെ ദൃശ്യങ്ങള്‍ പകർത്തി ട്രാവല്‍ റീലുകളും 'ബിഹൈൻഡ് ദ സീൻ' വീഡിയോകളും ചെയ്യുന്നത് സമീപകാലത്ത് വൻതോതില്‍ വർധിച്ചതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. പലരും മനഃപൂർവ്വമല്ലെങ്കിലും, ബാക്ക്ഗ്രൗണ്ടില്‍ പതിയുന്ന അതീവ സുരക്ഷാ വിവരങ്ങള്‍ രാജ്യത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുന്നതിനാലാണ് ഡിജിസിഎ നിയമം കർശനമാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group