ഗതാഗതക്കുരുക്കിൽ ഇരിട്ടി നേരംപോക്ക് റോഡ്;വലഞ്ഞ് ജനങ്ങൾ,ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്ന് വ്യാപാരികളും നാട്ടുകാരും
ഇരിട്ടി: നൂറു കണക്കിന് വാഹനങ്ങളും അതിൻ്റെ പതിൻമടങ്ങ് യാത്രക്കാരും സഞ്ചരിക്കുന്ന ഇരിട്ടി - നേരംമ്പോക്ക് റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു.
വീതി കുറഞ്ഞ ഇരിട്ടി - നേരംമ്പോക്ക് എടക്കാനം റോഡരികിൽ നേരംമ്പോക്ക് ജംഗ്ഷൻ മുതൽ ഇരിട്ടി ജോയിൻ്റ് ആർ ടി ഓഫിസ് വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലുമായി അനധികൃതമായി ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നതിനാലാണ് മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇരു വശങ്ങളിലുമായി കടന്നു പോകാനാകാതെ ഗതാഗതക്കുരുക്കിൽ പെട്ട് ദുരിതമനുഭവിക്കുന്നത്.
വീതി കുറഞ്ഞ നേരംമ്പോക്ക് റോഡിലേക്ക് പ്രവേശിക്കുകയും പുറത്തേക്കു വരികയും ചെയ്യുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ തടസ്സമാവുകയാണ്. സ്ഥലനാമം പോലെ തന്നെ ഇവിടേക്ക് എത്തുന്ന വാഹനങ്ങൾക്കുരുക്കിൽപ്പെട്ട് യാത്രക്കാർക്ക് നേരത്തിനെത്താൻ സാധിക്കാതെ സമയം പാഴാവുകയാണ്. ഇരിട്ടി താലൂക്ക് ആശുപത്രി, ഇരിട്ടി അഗ്നി രക്ഷാ നിലയം, ആർ ടി ഓഫിസ്, ട്രഷറി ഓഫിസ്, ടെലഫോൺ എക്സ്ചേഞ്ച്, ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ - സ്ഥാപനങ്ങളിലേക്കും പോകുന്നവർ ആശ്രയിക്കുന്ന ഈ വീതി കുറഞ്ഞ റോഡരികിൽ ഇരുചക്രവാഹനങ്ങളുടെ അനധികൃത പാർക്കിങ്ങാണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് പ്രദേശത്തെ വ്യാപാര സ്ഥാപനയുമകളും പറയുന്നതത്
അടിയന്തിര സാഹചര്യത്തിൽ രക്ഷയ്ക്കായി കുതിക്കുന്ന ഇരിട്ടി അഗ്നി രക്ഷാ നിലയത്തിലെ വാഹനങ്ങൾ നിത്യേനയെന്നോണം നേരംമ്പോക്ക് കുരുക്കിൽ പെട്ട് നേരം വൈകുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്.
ടൂറിസം സാധ്യത മുൻനിർത്തി
നേരംമ്പോക്ക് മുതൽ പഴശ്ശി ഡാം സൈറ്റ് വരെ
ഇരുഭാഗവും വീതി കൂട്ടി ടാർ ചെയ്ത് നവീകരിക്കുന്നതിനായി കഴിഞ്ഞ ഇരിട്ടി നഗരസഭ ഭരണ സമിതി മുൻകൈയ്യെടുത്ത് എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു ജനകീയ സമിതി രൂപീകരിക്കുകയും ഈ സമിതിയുടെ നേതൃത്വത്തിൽ റോഡിൻ്റെ ഇരുഭാഗങ്ങളിലുമുള്ള വ്യാപാരികളുമായി സംസാരിച്ച് റോഡു വീതി കൂട്ടി പത്തു മീറ്റർ റോഡായി പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള ശ്രമം നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല.
നേരംമ്പോക്കിലെ ഗതാഗതക്കുരുക്ക് അഴിക്കാനായി അടിയന്തിരമായും ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് വാഹനയാത്രക്കാരും വ്യാപാരികളും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്
Post a Comment