Join News @ Iritty Whats App Group

ആ​റ​ള​ത്ത് വ​ന​പാ​ല​ക​രു​ടെ വാ​ഹ​ന​ത്തി​നുനേ​രേ കാ​ട്ടാ​നക്കലി; അഞ്ചു ജീ​വ​ന​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ആ​റ​ള​ത്ത് വ​ന​പാ​ല​ക​രു​ടെ വാ​ഹ​ന​ത്തി​നുനേ​രേ കാ​ട്ടാ​നക്കലി; അഞ്ചു ജീ​വ​ന​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു


ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പൂ​ക്കു​ണ്ടി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​ർ​ആ​ർ ടി ​വാ​ഹ​ന​ത്തി​ന് നേ​രേ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. അ​ഞ്ച് ജീ​വ​ന​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ വ​ലി​യ മോ​ഴ​യാ​ന​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ന​ന്തു, മ​റ്റ് ജീ​വ​ന​ക്കാ​രാ​യ ഭാ​സ്ക​ര​ൻ, അ​ഖി​ൽ, ജി​ബി​ൻ, ഡ്രൈ​വ​ർ രാ​ഗേ​ഷ് എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​യി​രു​ന്ന​ത്.

കു​ത്തി​മ​റി​ച്ചി​ട്ട വാ​ഹ​നം റോ​ഡി​ലൂ​ടെ ച​വി​ട്ടി നി​ര​ക്കി കാ​ട്ടാ​ന ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ഈ ​സ​മ​യം ജീ​വ​ന​ക്കാ​ർ അ​ഞ്ചു​പേ​രും വാ​ഹ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ​യാ​യി​രു​ന്നു.അ​പ്ര​തീ​ക്ഷി​ത​മാ​യി വാ​ഹ​ന​ത്തി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത ആ​ന ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം ച​വി​ട്ടി​നി​ര​ക്കി​യ​ശേ​ഷം ആ​ന പി​ന്മാ​റി​യ​തും ജീ​വ​ന​ക്കാ​ർ പു​റ​ത്തി​റ​ങ്ങാ​തെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ​യി​രു​ന്ന​തും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ആ​ന ഒ​രു​ത​വ​ണ കൂ​ടി തി​രി​ഞ്ഞു​നി​ന്ന​ശേ​ഷം വ​ള​രെ വേ​ഗ​ത്തി​ൽ റോ​ഡി​ൽ​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

തോ​ക്ക്, വാ​ക്കി​ടോ​ക്കി, ഡ്രോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​യ്ക്കൊ​ന്നും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ല്ല . വാ​ഹ​ന​ത്തി​ന്‍റെ മൂ​ന്ന് വാ​തി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട് . സ​മീ​പ​കാ​ല​ത്തെ ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ നാ​ലി​ലേ​റെ മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം വ​ലി​യ മോ​ഴ​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ൽ കൊ​ല്ല​പ്പെ​ട്ട അ​നീ​ഷി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷ​വും വ​ലി​യ മോ​ഴ വീ​ടി​ന് സ​മീ​പ​മെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. അ​പ​ക​ട​കാ​രി​യാ​യ​തി​നാ​ൽ പി​ടി​കൂ​ടി ഇ​വി​ടെ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യെ തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് വ​ലി​യ മോ​ഴ. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും രാ​ത്രി​യും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ ഓ​ടി​യെ​ത്തു​ന്ന ആ​ർ​ആ​ർ​ടി ടീ​മാ​ണ് ഏ​ക ആ​ശ്ര​യ​മെ​ന്നും ഇ​പ്പോ​ൾ ആ​ർ​ആ​ർ​ടി​യെ​യും ആ​ക്ര​മി​ച്ച​തോ​ടെ വ​ലി​യ മോ​ഴ​യെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം

Post a Comment

Previous Post Next Post
Join Our Whats App Group