Join News @ Iritty Whats App Group

കാ​നു​ക​ളി​ല്‍ ഇ​ന്ധ​നം ന​ല്‍​കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രേ എം​പി

കാ​നു​ക​ളി​ല്‍ ഇ​ന്ധ​നം ന​ല്‍​കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രേ എം​പി


കോ​ഴി​ക്കോ​ട്: പെ​ട്രോ​ളും ഡീ​സ​ലും കാ​നു​ക​ളി​ലും കു​പ്പി​ക​ളി​ലും ന​ല്‍​കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യും പ്ര​ത്യേ​കി​ച്ച് ക​ര്‍​ഷ​ക​രെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി.​ജ​ന​ദ്രോ​ഹ​പ​ര​മാ​യ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര

പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യ മ​ന്ത്രി​ക്ക് എം​പി ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് നി​യ​ന്ത്ര​ണ‍​മെ​ങ്കി​ലും പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ള്‍ ചി​ന്തി​ക്കാ​തെ​യു​ള്ള ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ള്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​മെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​തീ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​ത് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലാ​ണ്. ട്രാ​ക്ട​റു​ക​ള്‍, പ​വ​ര്‍ ടി​ല്ല​റു​ക​ള്‍, ജ​ല​സേ​ച​ന​ത്തി​നു​ള്ള പ​മ്പു​ക​ള്‍, പു​ല്ല് വെ​ട്ടു​ന്ന യ​ന്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം വ​യ​ലു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ഇ​വ ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ വേ​ണ്ടി മാ​ത്രം കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യു​ള്ള പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല.

കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് വ​ലി​യ യ​ന്ത്ര​ങ്ങ​ള്‍ പ​മ്പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കും സ​മ​യ​ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​കും. ഇ​തോ​ടൊ​പ്പം നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സിം​ഗ് യ​ന്ത്ര​ങ്ങ​ളെ​യും ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ധ​നം തീ​ര്‍​ന്ന് വ​ഴി​യി​ലാ​കു​ന്ന സാ​ധാ​ര​ണ വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും ഈ ​തീ​രു​മാ​നം ഒ​രേ​പോ​ലെ ബാ​ധി​ക്കു​മെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി.

Post a Comment

أحدث أقدم
Join Our Whats App Group