പാനൂർ മൊകേരിയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു; 2 കുട്ടികള്‍ക്ക് രോഗബാധ
കണ്ണൂർ: പാനൂർ മൊകേരിയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്ത് പരിധിയിൽ നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ. വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മൊകേരി പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെയും, സ്കൂൾ അധികൃതരുടെയും അടിയന്തര യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.
10 & 11 വാർഡുകളിലാണ് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജാഗ്രത പുലർത്തണമെന്നും ഡി.എം.ഒ അറിയിച്ചു. പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ നിർബന്ധമായും ചികിത്സ തേടുക.
إرسال تعليق