Join News @ Iritty Whats App Group

സെന്‍സസ് തുടങ്ങി; ഓണ്‍ലൈനില്‍ എങ്ങനെ ഫോം പൂരിപ്പിക്കാം? വിശദ വിവരങ്ങള്‍ ഇങ്ങനെ

സെന്‍സസ് തുടങ്ങി; ഓണ്‍ലൈനില്‍ എങ്ങനെ ഫോം പൂരിപ്പിക്കാം? വിശദ വിവരങ്ങള്‍ ഇങ്ങനെ


രാജ്യത്തെ ജനസംഖ്യാ കണക്ക് എടുക്കുന്ന സെന്‍സസ്-2027 ഇന്ന് മുതല്‍ ആരംഭിച്ചു. ഈ മാസം 30 വരെ ഓണ്‍ലൈനില്‍ എല്ലാ പൗരന്‍മാര്‍ക്കും ഫോം ഫില്‍ ചെയ്യാനുള്ള അവസരമുണ്ട്.

ജില്ലാ കളക്ടര്‍മാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. എങ്ങനെയാണ് ഓണ്‍ലൈനില്‍ ഫോം പൂരിപ്പിക്കേണ്ടത് എന്ന് ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു. ആദ്യം കളക്ടര്‍മാര്‍ തന്നെ ഫോം ഫില്‍ ചെയ്തു.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഫോം ഫില്‍ ചെയ്യാന്‍ സാധിക്കും. പൂര്‍ണമായി ഫില്‍ ചെയ്തുകഴിഞ്ഞാല്‍ കിട്ടുന്ന കോഡ് സൂക്ഷിക്കണം. ജൂലൈ 1 മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി കണക്കെടുപ്പ് നടത്തുമ്പോള്‍ ഈ നമ്പര്‍ കൈമാറിയാല്‍ മതിയാകും. ഓണ്‍ലൈനില്‍ ഫില്‍ ചെയ്യാത്തവര്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പൂരിപ്പിക്കാം.

വെബ്‌സൈറ്റില്‍ സംസ്ഥാനം തിരഞ്ഞെടുത്ത് ഗൃഹനാഥന്റെ പേരും മൊബൈല്‍ നമ്പറും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്താണ് പൂരിപ്പിക്കേണ്ടത്. 34 ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം. പൂരിപ്പിച്ച ശേഷം എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ട് എന്ന് തോന്നിയാല്‍ അടുത്ത മാസം എന്യൂമറേറ്റര്‍മാര്‍ വീട്ടില്‍ വരുമ്പോള്‍ സാധിക്കും.

ഫോറം പൂരിപ്പിക്കേണ്ടത് എങ്ങനെ

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസ് ആണിത്. se.census.gov.in എന്ന വെബ്‌സൈറ്റില്‍ മാതൃഭാഷ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. മൊബൈന്‍ നമ്പര്‍ കൊടുത്താല്‍ ഒടിപി ലഭിക്കും. ഒടിപി വച്ച്‌ വെബ്‌സൈറ്റ് ഓപണ്‍ ചെയ്യണം. ഒരു മാപ്പ് കാണാം. അതില്‍ വീട് നില്‍ക്കുന്ന സ്ഥലം അടയാളപ്പെടുത്തണം. കുടുംബം, വീട്, ആസ്തി എന്നിവ പൂരിപ്പിച്ച്‌ സബ്മിറ്റ് ചെയ്യണം. ഈ വേളയില്‍ എച്ച്‌ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ 11 അക്കങ്ങളുള്ള ഒരു നമ്പര്‍ മെസ്സേജ് ആയി ലഭിക്കും. അത് സൂക്ഷിച്ച്‌ വച്ച്‌ എന്യൂമറേറ്റര്‍മാര്‍ വരുമ്പോള്‍ കൈമാറിയാല്‍ നടപടികള്‍ വേഗത്തിലാകും.

കുറച്ചുകൂടി വിശദമായി അറിയാം

ലോഗിന്‍: പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്ത്, ഗൃഹനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക.

വെരിഫിക്കേഷന്‍: മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി ലോഗിന്‍ ചെയ്യുക.

സ്ഥലം അടയാളപ്പെടുത്തല്‍: ജില്ല, വില്ലേജ്, വാര്‍ഡ് എന്നിവ നല്‍കിയ ശേഷം ഭൂപടത്തില്‍ വീട് കൃത്യമായി അടയാളപ്പെടുത്തുക.

വിവരങ്ങള്‍ നല്‍കല്‍: വീടിന്റെ അവസ്ഥ, സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക.

സമര്‍പ്പിക്കല്‍: വിവരങ്ങള്‍ പരിശോധിച്ച്‌ സബ്മിറ്റ് ചെയ്യുക.

രാമന്റെ ലങ്കാ യാത്ര; നടന്‍ പ്രകാശ് രാജിനെതിരെ പരാതി, കോടതിയില്‍ എത്തിയത് ബിജെപി നേതാവ്

ഓര്‍ക്കുക: വിവരങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 'എച്ച്‌' എന്ന് ആരംഭിക്കുന്ന 11 അക്ക സെല്‍ഫ് എന്യൂമറേഷന്‍ ഐഡി മൊബൈലില്‍ ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ വരുമ്പോള്‍ ഈ 11 അക്ക നമ്പര്‍ മാത്രം കൈമാറിയാല്‍ മതിയാകും. ഓണ്‍ലൈന്‍ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ തിരുത്താന്‍ അവസരമുണ്ടാകും.

Post a Comment

أحدث أقدم
Join Our Whats App Group