കെഎസ്‌യു ജില്ലാ പ്രസിഡൻ്റിനെ മര്‍ദിച്ച സംഭവം: മൂന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസില്‍ മൂന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി.ആകാശ്, യധുകൃഷ്ണ, നന്ദകൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിർമലഗിരി കോളജില്‍ വെച്ചാണ് എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായത് . ഈ സംഘർഷത്തിലാണ് കെഎസ്‌യു ജില്ലാ പ്രസിഡൻ്റിന് മർദനമേറ്റത്. അതുലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 26 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
إرسال تعليق