Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയില്‍ ചരക്ക് ലോറി വാടക വര്‍ദ്ധനവ് ; ജൂലായ് ഒന്ന് മുതല്‍ നടപ്പില്‍ വരും

കണ്ണൂര്‍ ജില്ലയില്‍ ചരക്ക് ലോറി വാടക വര്‍ദ്ധനവ് ; ജൂലായ് ഒന്ന് മുതല്‍ നടപ്പില്‍ വരും


ണ്ണൂർ: കണ്ണൂർ ജില്ലയില്‍ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സംയുക്ത യോഗത്തില്‍ തീരുമാനമായതായി കണ്ണൂർ ജില്ല ലോറി മേഖല സംയുക്ത സമിതി ഭാരവാഹികള്‍ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂർ ജില്ല സ്വതന്ത്ര ലോറി ഓണേഴ്സ് അസോസിയേഷൻ മർച്ചന്റസ് അസോസിയേഷൻ ലോറി ഏജന്റ്സ്‌ അസോസിയേഷൻ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാക്കള്‍ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത യോഗത്തിലാണ് ലോറി വാടക വർദ്ധനവ് തീരുമാനമായത് ഇന്ധന വിലവർധനവ് ടയർ സ്പെയർപാർട്സ് ഇൻഷുറൻസ് പെർമിറ്റ് അറ്റകുറ്റപ്പണി എന്നിവയില്‍ ഉണ്ടായിട്ടുള്ള ഗണ്യമായ വർദ്ധനവും വാഹന ഉടമകളും തൊഴിലാളികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പരിഗണിച്ചാണ് വാടക വർദ്ധനവിന് നിർബന്ധിതരായിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു .

കണ്ണൂർ ജില്ലയില്‍ നിന്നും കയറ്റുന്ന പ്ലൈവുഡ് ലോഡുകള്‍ക്ക് നിലവില്‍ പ്രാബല്യത്തിലുള്ള 9 ടണ്‍ വാടക നിരക്കില്‍ നിന്നും 13 %
ശതമാനം വർദ്ധനവാണ് ഉണ്ടാവുക അതുപോലെ പ്ലൈവുഡ് ഒഴുകിയുള്ള മറ്റു ചരക്കുകള്‍ ആയ മരപ്പൊടി സ്ട്രാപ്പ് ഓട് ടൈല്‍സ് മറ്റ് അനുബന്ധ ചരക്കുകള്‍ എന്നിവയ്ക്ക് നിലവിലുള്ള വാടക നിരക്കില്‍ നിന്നും 20 ശതമാനം വർദ്ധനവും ഉണ്ടാവും പുതിയ വാടക നിരക്കുകള്‍ 2026 ജൂലൈ ഒന്നു മുതല്‍ കണ്ണൂർ ജില്ലയിലെ എല്ലാ കമ്പനികള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ബാധകം ആയിരിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു കൂടാതെ ഓവർലോഡ് പൂർണമായും നിരോധിക്കും ജൂലൈ ഒന്നുമുതല്‍ നിയമപരമായി ഭാരപരിധിക്ക് മുകളിലുള്ള ഓവർലോഡ് ചരക്കുകള്‍ ഒരു കാരണവശാലും കയറ്റാൻ അനുവദിക്കില്ല എന്നും ഓവർലോഡ് മൂലം വാഹനങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകളും അപകട സാധ്യതകളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വാഹന ഉടമകളും തൊഴിലാളികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കൂടാതെ ലോഡിങ് അണ്‍ലോഡിങ് ചാർജുകള്‍ പൂർണമായും ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി ലോഡ് സുരക്ഷിതമായി കെട്ടുന്നതിനായി ആവശ്യമായ കയർ പായ മറ്റ് സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന കെട്ട് പൈസയും അതുമായി ബന്ധപ്പെട്ട ചെലവുകളും നിലവിലുള്ള രീതിയില്‍ തുടരും ജില്ലയില്‍ രജിസ്റ്റേഡ് ചെയ്ത ട്രാൻസ്പോർട്ട് മുഖേനയെ ലോഡ് കയറ്റാൻ അനുവദിക്കുകയുള്ളൂ ഡയറക്റ്റ് ലോഡുകള്‍ കയറ്റുവാൻ അനുവദിക്കുകയില്ല ഈ തീരുമാനങ്ങള്‍ ജൂലൈ ഒന്നുമുതല്‍ കർശനമായി നടപ്പിലാക്കുന്നതിന് കണ്ണൂർ ജില്ലാ ലോറി മേഖല സംയുക്ത സമിതി തീരുമാനിച്ചു വാർത്താസമ്മേളനത്തില്‍ ലോറി ഓണേഴ്‌സ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടക്കാട്,സെക്രട്ടറി ഗഫൂര്‍ കായലോട്,കെ സലീം,കെ ഹാഷിം,അജേഷ് മട്ടന്നൂര്‍ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group