സർവ്വകലാശാലകളിൽ ആര്‍എസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം, സർക്കാർ പട്ടിക വെട്ടി നിയമനം, ഉന്നതവിദ്യാഭ്യാസമേഖലയെ അനിശ്ചിതത്വത്തിലാക്കിയെന്നും ആക്ഷേപം
കോഴിക്കോട്:സർവ്വകലാശാലകളിൽ ആർഎസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. സർവകലാശാലകളെ കരുക്കളാക്കരുതെന്നാണ് സുപ്രഭാതത്തിലെ മുഖപ്രസംഗം. സർക്കാർ പട്ടിക വെട്ടി നിയമനം നടത്തുന്നു വിസി, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങളായി സജീവ ആർഎസ്എസ് പ്രവർത്തകർ വരുന്നു, ഭരണഘടനയേയും ഫെഡറൽ സംവിധാനത്തേയും ചോദ്യം ചെയ്യുന്നു, ജനാധിപത്യവും തെരഞ്ഞെടുത്ത സർക്കാറും ചോദ്യചെയ്യപ്പെടുന്നു, ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കി സർവകലാശാലകളുടെ സ്വയംഭരണം നഷ്ടമാകുന്നു, അക്കാദമിക സ്ഥാപനങ്ങളെ രാഷ്ട്രീയവിവാദങ്ങളുടെ കേന്ദ്രമാക്കി സർവകലാശാലകളെ വർഗീയ വത്കരിക്കാനുള്ള നീക്കം ചെറുക്കണമെന്നും മുഖപ്രസംഗം പറയുന്നു.
മുഖപ്രസംഗം പൂര്‍ണരൂപത്തിൽ
കാർഷിക സർവകലാശാലയിലെ സ്ഥാന സർക്കാർ നൽകിയ പട്ടിക വെട്ടി, താൽക്കാലിക വി.സിയായി സംഘ്‌പരിവാർ ബന്ധമുള്ള ടി. സജിതാ റാണിയെ നിയമിച്ചിരിക്കുകയാണ് കേരള ഗവർണർ. ബി.ജെ.പി അനുകൂല വിദ്യാഭ്യാസ സംഘടനയുടെ നേതാവും കാസർകോട് പടന്നക്കാട് കാർഷിക കോളജിലെ ഡീനുമായ സജിതാ റാണിയെ ചട്ടം ലംഘിച്ചാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമിച്ചിരിക്കുന്നത്. എം.ജി സർവകലാശാല വി .സിയായി പ്രൊഫ. മാവുത്ത് ദുരൈപാണ്ടിയെ സമാനമായി നിയമിച്ചതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം. സെനറ്റ് അംഗങ്ങളിലും സംഘ്‌പരിവാർ ബന്ധമു ള്ളവരെ വ്യാപകമായി തിരുകിക്കയറ്റുന്നുവെന്നാണ് മറ്റൊരു ആരോപണം.
കുറച്ചു വർഷങ്ങളായി കേരളത്തിലെ സർവകലാശാലകളിൽ നിശബ്ദമായും അല്ലാതെയും സംഘപരിവാറി ന്റെ കൈയേറ്റം നടക്കുന്നു. സംസ്ഥാന സർക്കാർ നൽ കിയ പേരുകളുടെ പട്ടിക പൂർണമായും അവഗണിച്ച് ഈ നിയമനം നടത്തിയിരിക്കുന്നത് ഭരണഘടനാപരമായ മര്യാദകളെയും ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിനെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. വിദ്യാഭ്യാസം സംയുക്ത പട്ടികയിലായതും, യു.ജി.സി ചട്ടങ്ങൾ സെർച്ച്-കം-സെലക്ഷൻ കമ്മിറ്റികളിൽ നിർബന്ധിത പങ്കാളിത്തം ഉറപ്പാക്കിയതും ഇന്ത്യയി ലെ വൈസ് ചാൻസലർ നിയമനങ്ങളിൽ കേന്ദ്രത്തിന് കൂടുതൽ സ്വാധീനം നൽകിയിട്ടുണ്ട്. അതേസമയം സം സ്ഥാന സർവകലാശാലകൾ അതത് സംസ്ഥാനങ്ങളു ടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും സാമൂഹിക യാഥാർഥ്യങ്ങളുടെയും തുടർച്ചയാണെന്ന അടിസ്ഥാന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ദേശീയ നിലവാരം ഉറപ്പാക്കുക എന്നത് ഒരു കാര്യമാണെങ്കിൽ, സം സ്ഥാന സർവകലാശാലകളുടെ ഭരണത്തിൽ അനാവശ്യ ഇടപെടൽ മറ്റൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളിൽ വൈസ് ചാൻസലർ നിയമനങ്ങളെച്ചൊല്ലിയു ള്ള കേസുകൾ സുപ്രിം കോടതിയിലെത്തിയിട്ടുണ്ട്. അവ യിൽ പലതും സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെയും കേന്ദ്രത്തിന്റെ മേൽക്കോയ്മയെയും തമ്മിൽ ഏറ്റുമുട്ടിക്കുന്നവയായിരുന്നു. ഓരോ തവണയും ഇത്തരം തർക്കങ്ങൾ കോടതികളിലെത്തുമ്പോൾ നഷ്‌ടമാകുന്നത് ഒരു സംസ്ഥാനത്തിൻ്റെ മാത്രം അവകാശമല്ല. ഇന്ത്യൻ ഫെഡറലിസത്തിന്റെ ആത്മാവാണ്.
സർവകലാശാലകൾ രാഷ്ട്രീയ അധികാരപ്രകടനത്തിൻ്റെ വേദികളായി മാറുമ്പോൾ അക്കാദമിക സ്വാതന്ത്ര്യവും ഗവേഷണാന്തരീക്ഷവും ദുർബലമാകുന്നു. കേരളത്തിൽ വൈസ് ചാൻസലർ നിയമനങ്ങൾ, സെനറ്റ് പുനസംഘടന, ചാൻസലറുടെ ഇടപെടലുകൾ എന്നിവയെല്ലാം ചേർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചി തത്വത്തിലാക്കിയിരിക്കുന്നു. ഏത് രാഷ്ട്രീയ മുന്നണിയാണ് അധികാരത്തിലിരിക്കുന്നതെന്നതിനെക്കാൾ വലിയ ചോദ്യമാണ് സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നത്. നിയമനങ്ങൾ ആശയ പരമായോ രാഷ്ട്രീയവിശ്വസ്തതയുടെ അടിസ്ഥാനത്തിലോ നടക്കുന്നു എന്ന സംശയം പോലും പൊതുജനങ്ങളിൽ ഉണ്ടാകുന്നത് അപകടകരമാണ്. ഒരു വൈസ് ചാൻസലറുടെ ആദ്യ യോഗ്യത അക്കാദമിക മികവും ഭരണപരമായ കഴിവും സർവകലാശാലയെ മുന്നോട്ട് നയിക്കാനുള്ള ദർശനവുമാകണം. രാഷ്ട്രീയ ചായ്വ് ഒരു മാനദണ്ഡമാകുന്ന നിമിഷം സർവകലാശാലകൾ സ്വതന്ത്ര വിജ്ഞാനകേന്ദ്രങ്ങളിൽ നിന്ന് അധികാരത്തിൻ്റെ വിപുലീകരണങ്ങളായി മാറിത്തുടങ്ങും
കുറച്ചു വർഷങ്ങളായി കേരളത്തിലെ സർവകലാശാലകളെ ചുറ്റിപ്പറ്റി രൂപപ്പെട്ട സംഘർഷങ്ങൾ പരിശോധിച്ചാൽ വ്യക്തമായ സംഘ്‌പരിവാർ അജൻഡകൾ മുന്നിൽനിൽക്കുന്ന പ്രവണത കാണാം. വൈസ് ചാൻസലർ നിയമനങ്ങളിൽ നിരന്തര ഇടപെടലുകൾ, സർവകലാശാലാ ഭരണത്തിൽ അനാവശ്യഇടപെടൽ, സർക്കാരുമായി ഏറ്റുമുട്ടലുകൾ, അക്കാദമിക സ്ഥാപനങ്ങളെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമാക്കൽ എന്നിവയുടെ തുടർച്ചയായാണ് ഈ പുതിയ നിയമനത്തെയും കാണേണ്ടത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം രാജ്യത്ത് മികച്ച നിലവാരം പുലർത്തുന്ന മേഖലയാണ്. അതിന്റെ കരുത്ത് വൈവിധ്യമാർന്ന ആശയങ്ങൾക്കും അക്കാദമിക സ്വാതന്ത്ര്യത്തിനും നൽകിയ പ്രാധാന്യമാണ്. സർവകലാശാലകളെ ആശയപരമായ സ്വാധീനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഏത് ശ്രമവും, അത് ഏത് രാഷ്ട്രീയ പക്ഷത്തുനിന്നായാലും എതിർക്കപ്പെടണം. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പശ്ചാത്തലത്തിലും വിവിധ സർ വകലാശാലകളിലെ നിയമന വിവാദങ്ങളുടെയും പശ്ചാ ത്തലത്തിലും നോക്കുമ്പോൾ, കേരളത്തിലെ ഉന്നതവി ദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിൻ്റെ ആശയപരമായ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. ഗവർണർ ഭരണഘടനയുടെ സംരക്ഷകനാണ്, ഒരു രാഷ്ട്രീയപക്ഷത്തിന്റെ പ്രതിനിധിയല്ല. സർവകലാശാലകളുടെ ചാൻസലറെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഓരോ തീരുമാന വും അക്കാദമിക സ്വാതന്ത്ര്യത്തെയും ഫെഡറൽ മര്യാദകളെയും ശക്തിപ്പെടുത്തുന്നതാകണം.
സംസ്ഥാന സർക്കാരിനെ മറികടന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അത് സർവകലാശാലകളിലെ വിശ്വാസ്യതയെയും ജനാധിപത്യ സ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയെയും ദുർബലമാക്കും. ഭരണഘടനാപദവികൾ വഹിക്കുന്നവർ സ്വന്തം രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി ഭരണഘടനയുടെ ആത്മാവിനെ സംരക്ഷിക്കാൻ തയാറാകുന്നില്ലെങ്കിൽ, അതിൻ്റെ ഏറ്റവും വലിയ വില നൽകേണ്ടി വരുന്നത് വിദ്യാർഥികളും ഗവേഷകരും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ സംവിധാനവുമാകും.
കേരളത്തിലെ സർവകലാശാലകൾ ഇതിലും മികച്ചത് അർഹിക്കുന്നു. അവ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധഭൂമിയോ അധികാര പരീക്ഷണങ്ങളുടെ പരീക്ഷണ ശാലയോ അല്ല, അറിവും വിമർശനബോധവും ജനാധിപത്യ മൂല്യങ്ങളും വളരേണ്ട പൊതു ഇടങ്ങളാണ്. അവർക്ക് വേണ്ടത് രാഷ്ട്രീയ വിശ്വസ്തതയല്ല, അക്കാദമിക മിക വുള്ള നേതൃത്വവും സ്വയംഭരണവും ഭരണ സ്ഥിരതയുമാണ്. സർവകലാശാലകളുടെ വിശ്വാസ്യത തകരുമ്പോൾ നഷ്ടമാകുന്നത് ആ സ്ഥാപനത്തിൻ്റെ പ്രതിച്ഛായ മാത്രമല്ല. ആശ്രിതസമൂഹത്തിൻ്റെ ഭാവിയെ രൂപപ്പെടുത്തുന്നയോ രാഷ്ട്രീയ അജൻഡകൾ നടപ്പാക്കുന്നതിന്, അറിവിന്റെ അടിത്തറ തന്നെയാണ്. ആരുടെയൊക്കെവിന്റെ അടിത്തറ പൊളിച്ചു മാറ്റണമോ എന്നതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം.
إرسال تعليق