Join News @ Iritty Whats App Group

മദ്യനികുതി വിവാദം: പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു; ബജറ്റ് ചർച്ചക്കുള്ളിലെ വിഷയമെന്ന് സ്പീക്കർ, സഭയിൽ ബഹളം

മദ്യനികുതി വിവാദം: പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു; ബജറ്റ് ചർച്ചക്കുള്ളിലെ വിഷയമെന്ന് സ്പീക്കർ, സഭയിൽ ബഹളം


തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. എന്നാൽ ബജറ്റ് ചർച്ചക്കുള്ളിലെ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. സഭയിൽ ചർച്ച നടക്കേണ്ട വിഷയം ആണ് നോട്ടീസിൽ എന്നുള്ളതെന്നും ബജറ്റിനെ കുറിച്ച് ചർച്ചക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സഭയിൽ ബഹളമായി.

എന്നാൽ, എക്സൈസ് മന്ത്രിയോടാണ് ചോദ്യമെന്നും അതിലെന്താണ് തെറ്റെന്നും കെഎൻ ബാലഗോപാൽ സഭയിൽ ചോദിച്ചു. തുടർന്ന് സഭയിൽ ബഹളമായി. അഴിമതി ആണ് നടക്കുന്നതെന്നും എന്തിനാണ് ഭയക്കുന്നതെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. വിഷയം സബ് മിഷൻ ആയി ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.</p><p>ചർച്ച ഇപ്പോൾ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. എന്ത് പ്രതിഷേധമുണ്ടായാലും വാച്ച് ആൻ വാർഡിനെ വിളിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കർ ഡയസിന് താഴെ എത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടർന്ന് പ്രതിപക്ഷം ഇറങ്ങി പോയി.

Post a Comment

أحدث أقدم
Join Our Whats App Group