Join News @ Iritty Whats App Group

വിലങ്ങാട് സ്വദേശി സിജോയുടെ തിരോധാനം; വാണിയപ്പാറ പള്ളി സെമിത്തേരിയില്‍ കണ്ടെത്തിയ മൃതദേഹം സിജോയുടേതെന്ന് സംശയം. ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ട് ബന്ധുക്കള്‍

വിലങ്ങാട് സ്വദേശി സിജോയുടെ തിരോധാനം; വാണിയപ്പാറ പള്ളി സെമിത്തേരിയില്‍ കണ്ടെത്തിയ മൃതദേഹം സിജോയുടേതെന്ന് സംശയം. ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ട് ബന്ധുക്കള്‍

Wrong image


ഇരിട്ടി: വാണിയപ്പാറ പള്ളി സെമിത്തേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേത് ആണെന്ന സംശയവുമായി ബന്ധുക്കള്‍.

വാണിയപ്പാറയിലെ ഭാര്യ വീട്ടില്‍ താമസിക്കുമ്പോഴാണ് സിജോയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തണമെന്നും സിജോയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

2014-ലാണ് വിലങ്ങാട് സ്വദേശിയായ സിജോയെ കാണാതാകുന്നത്. വീട്ടില്‍ പിതാവുമായി ഉണ്ടായ ഒരു ചെറിയ വാക്കുതർക്കത്തിന് പിന്നാലെ ഭാര്യയെയും മകനെയും കൂട്ടി സിജോ കണ്ണൂർ കരിക്കോട്ടക്കരി വാണിയപ്പാറയിലുള്ള ഭാര്യവീട്ടിലേക്ക് തിരിക്കുകയായിരുന്നു.

വാണിയപ്പാറ പള്ളിക്ക് സമീപമായിരുന്നു ഭാര്യവീട്. എന്നാല്‍ അവിടെയെത്തിയതിന് ശേഷം സിജോയെക്കുറിച്ച്‌ യാതൊരു വിവരവും ഉണ്ടായിട്ടില്ല.

വർഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ കേസ് വീണ്ടും സജീവമാകുന്നത് വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയില്‍ നിന്ന് പായയില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ്.

സിജോയെ കാണാതായ ഭാര്യവീടിന്റെ തൊട്ടടുത്താണ് ഈ പള്ളി എന്നതും ബന്ധുക്കളുടെ സംശയം വർധിപ്പിക്കുന്നു. കണ്ടെത്തിയത് സിജോയുടെ മൃതദേഹമാണോ എന്ന കാര്യത്തില്‍ ശാസ്ത്രീയമായ സ്ഥിരീകരണം ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും സിജോയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് സെമിത്തേരിയിലെ മൃതദേഹാവശിഷ്ടം പുതിയ വഴിത്തിരിവാകുന്നത്.

മൃതദേഹം കണ്ടെത്തിയ സ്ഥിതിക്ക് ഡിഎൻഎ പരിശോധന അടക്കമുള്ള വിപുലമായ അന്വേഷണം നടത്തി, തിരോധാനത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിജോയുടെ കുടുംബം.

Post a Comment

أحدث أقدم
Join Our Whats App Group