Join News @ Iritty Whats App Group

ദില്ലിയിൽ സമരം തുടർന്ന് സിജെപി; 'പാറ്റകളെ' അവഗണിച്ച് സർക്കാർ

ദില്ലിയിൽ സമരം തുടർന്ന് സിജെപി; 'പാറ്റകളെ' അവഗണിച്ച് സർക്കാർ


ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ സമരം ഇന്ന് മൂന്നാം ദിവസം. പൊലീസ് മുന്നറിയിപ്പ് അവ​ഗണിച്ച് ഇന്നലെ രാത്രി വൈകിയും ദില്ലിയിലെ ജന്തർ മന്തറിൽ സമരം നടന്നു. പ്രതിഷേധത്തെ പിന്തുണക്കുന്ന ഇടത് വിദ്യാർത്ഥി സംഘടനകൾക്കൊപ്പം സിജെപി നേതാക്കൾ യോ​ഗം ചേർന്നു. തുടർ സമര പരിപാടികൾ ഇന്ന് പ്രഖ്യാപിച്ചേക്കും

അതിനിടെ, പ്രതിഷേധ സ്ഥലത്തെ ജലലഭ്യത തടസ്സപ്പെടുത്തരുതെന്ന് അഭിജിത്ത് ദീപ്കെ ദില്ലി പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊലീസ് പ്രതിഷേധ സ്ഥലത്തെ തെരുവിളക്കുകൾ അണച്ചുവെന്നും ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നത് നിയന്ത്രിച്ചുവെന്നും സിജെപി ആരോപിച്ചിരുന്നു. പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുന്നവരുടെ ആധാർ, മേൽവിലാസ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതായും സിജെപി ആരോപിച്ചിട്ടുണ്ട്. പ്രതിഷേധത്തിൻ്റെ ഭാഗമാകാൻ എത്തുന്നവരെ തടയരുതെന്ന് സിജെപി പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ജൂൺ ആറിന് ജന്തർ മന്തറിൽ നടത്തിയ ആദ്യ പ്രതിഷേധത്തിന് പിന്നാലെയാണ് സിജെപി പ്രവർത്തകർ വീണ്ടും ജന്തർ മന്തർ പ്രതിഷേധ വേദിയാക്കിയത്. ഇതിനിടെ, മുംബൈ, ബെംഗളൂരു, നാഗ്പുർ അടക്കം വിവിധ നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് ജന്തർ മന്തറിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ.

Post a Comment

أحدث أقدم
Join Our Whats App Group