Join News @ Iritty Whats App Group

പ്രത്യയശാസ്ത്രങ്ങള്‍ പുറത്ത് സൂക്ഷിക്കണം; കാമ്പസുകളിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് ഗവര്‍ണര്‍

പ്രത്യയശാസ്ത്രങ്ങള്‍ പുറത്ത് സൂക്ഷിക്കണം; കാമ്പസുകളിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് ഗവര്‍ണര്‍


ണ്ണൂര്‍ | സര്‍വകലാശാല കാമ്പസുകളിളെ രാഷ്ട്രീയത്തിനെതിരെ വീണ്ടം ഗവര്‍ണര്‍. എന്തു വില കൊടുത്തും സര്‍വകലാശാലകളിലേയും കാമ്പസുകളിലേയും രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ പി എം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഓരോരുത്തര്‍ക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടാകാം, അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് സൂക്ഷിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ ബന്ധം കാമ്പസിന്റെ അതിരുകള്‍ക്ക് പുറത്ത് സൂക്ഷിക്കുന്നു. എന്തുവിലകൊടുത്തും കാമ്പസുകളെയും സര്‍വകലാശാലകളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കില്‍, നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

നേരത്തെ മലയാളം സര്‍വകലാശാലയില്‍ ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കാമ്പസ് രാഷ്ട്രീയം നിരോധിച്ച്‌ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കുലര്‍ വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group