ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായി അടച്ചെന്ന് ഇറാൻ, കപ്പലുകള്‍ക്ക് പൂര്‍ണ നിരോധനം
ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം.
ഒന്നിലേറെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കൻ സെൻട്രല്‍ കമാൻഡ് വ്യക്തമാക്കി. ഖഷം ദ്വീപ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വൻ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകള്‍ക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ എല്ലാത്തരം കപ്പലുകള്‍ക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുന്നു
ഇറാന്റെ അനാവശ്യവും തുടർച്ചയായതുമായ ആക്രമണത്തിന്റെ ഫലമായാണ് ഇന്നത്തെ ആക്രമണങ്ങളെ യുഎസ് സെൻട്രല്‍ കമാൻഡ് വിശേഷിപ്പിച്ചത്. ഇറാനിലെ ഒന്നിലധികം ലക്ഷ്യങ്ങള്‍ക്കെതിരെ തങ്ങളുടെ സേന കൂടുതല്‍ സ്വയം പ്രതിരോധ ആക്രമണങ്ങള്‍ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രല്‍ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്ക് പൂര്‍ണമായി അടച്ചു
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയിട്ടുണ്ടെന്നും അതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യം വയ്ക്കുമെന്നും ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാൻഡ് പറയുന്നു. ഏപ്രില്‍ മാസത്തെ വെടിനിർത്തല്‍ കരാർ അമേരിക്ക ആവർത്തിച്ച് ലംഘിച്ചുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു. ഈ നിമിഷം മുതല്‍, മേഖലയിലെ അരക്ഷിതാവസ്ഥ കാരണം, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നു എന്നാണ് അറിയിപ്പ്. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ എല്ലാത്തരം കപ്പലുകള്‍ക്കും നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കപ്പെടും. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും.
إرسال تعليق