Join News @ Iritty Whats App Group

മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ദുബായിൽ മരണപ്പെട്ടു

മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ദുബായിൽ മരണപ്പെട്ടു


മട്ടന്നൂർ : ബാവോട്ടു പാറ നസീമാ മൻസിൽ നാലകത്ത് ഷംസുദ്ദീൻ (45) ആണ് ദുബായിൽ മരണപ്പെട്ടതായി നാട്ടിൽ ലഭിച്ച വിവരം. മുസ്ലിം ലീഗ് നേതാവ് റഫീക്ക് ബാവോട്ടു പാറയുടെ സഹോദരി ഭർത്താവാണ്. ദുബൈ കെ എം സി സി നേതാക്കൾ ഇടപ്പെട്ട് മൃതദേഹം വ്യാഴം രാവിലെ നാട്ടിൽ എത്തിക്കും.

കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുന്ന മൃതദേഹം രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും. തുടർന്ന് ബാവോട്ടു പാറ സി എച്ച് സെന്ററിൽ പൊതു ദർശനത്ത് വെക്കും. 9 മണിയോടെ കയനി പള്ളിയിൽ കബറടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group