Join News @ Iritty Whats App Group

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞ് സ്വര്‍ണവില; അഞ്ച് ദിവസത്തിനിടെ ഇടിഞ്ഞത് 3000 ലധികം രൂപ

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞ് സ്വര്‍ണവില; അഞ്ച് ദിവസത്തിനിടെ ഇടിഞ്ഞത് 3000 ലധികം രൂപ


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപ കുറഞ്ഞ് 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,425 രൂപയും പവന് 91,400 രൂപയുമാണ് പുതിയ വില. 14 കാരറ്റ് ഗ്രാമിന് 8,900 രൂപയും പവന് 71,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയാണ് വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Post a Comment

أحدث أقدم
Join Our Whats App Group