ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ഷാർജ: കഴിഞ്ഞ ദിവസം ഷാര്ജയില് ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര് പഴയങ്ങാടി സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
രാത്രി 10.40ന് ഷാർജയില്‍ നിന്ന് പുറപ്പെടുന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10ന് കണ്ണൂരിലെത്തും
യാബ് ലീഗല് സര്വീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലുള്ള ലീഗല് ടീം, ബന്ധുക്കള് ഉള്പെടെയാണ് നടപടിക്രമം പൂര്ത്തിയാക്കിയത്.
മന്ത്രി ടി. സിദ്ദീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടായിരുന്നു.
إرسال تعليق