എത്തിയത് മൂത്രക്കല്ല് ചികിത്സക്ക്, 46കാരൻ മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വാണിമേൽ സ്വദേശി റീജിത്ത് 46 ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കിഡ്നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ആദ്യ സർജറിയും ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്തു. ആദ്യ സർജറി ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കുടുംബം. മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു. ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി ആദ്യം വലത് ഭാഗത്ത് ചെയ്തെന്നും വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സർജറി നടത്തിയെന്നും കുടുംബം ആരോപിച്ചു.
إرسال تعليق