നിങ്ങൾക്കും പങ്കെടുക്കാം… പ്രിയദർശിനി യാത്രാ പദ്ധതി ലോഗോ രൂപകല്‍പ്പനാ മത്സരം: അവസാന തിയതി ജൂൺ 30
ചാത്തന്നൂർ:സ്ത്രീ ശാക്തീകരണത്തിന്റെ നാഴികക്കല്ലായി മാറിയ വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി യാത്രാ പദ്ധതി യ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും കെഎസ്ആർടിസി മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു.
മികച്ച ലോഗോയ്ക്ക് 10,000/- രൂപ സമ്മാനമായി നൽകുന്നതാണ്. ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോയിൽ പ്രിയദർശിനി പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളിക്കേണ്ടതാണ്.
ലോഗോ പൂർണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണം. പകർപ്പവകാശ ലംഘനം ഉണ്ടാകാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെഎസ്ആർടിസിക്ക് ആയിരിക്കും. കൂടുതൽ വിവരങ്ങൾ കെഎസ്ആർടിസിയിൽനിന്നു ലഭിക്കും. ലോഗോ അയയ്ക്കേണ്ട അവസാന തീയതി 30 ആണ്.
إرسال تعليق