Join News @ Iritty Whats App Group

മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു, മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ; ചെന്നിത്തലയും അനിൽകുമാറും പഴയ ഓഫീസിൽ തന്നെ

മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു, മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ; ചെന്നിത്തലയും അനിൽകുമാറും പഴയ ഓഫീസിൽ തന്നെ


തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, പുതിയ മന്ത്രിസഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകൾ തന്നെ ഇത്തവണയും തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാർ രാജ്ഭവനിലേക്ക് പോകും. അതിന് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസുകളിലെത്തി ചുമതലയേൽക്കും. തുടർന്ന് ക്യാബിനറ്റ് ചേരും.

Post a Comment

أحدث أقدم
Join Our Whats App Group