Join News @ Iritty Whats App Group

വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിച്ചു; കേന്ദ്ര നിർദേശം പാലിച്ച് വി. ഡി. സതീശൻ സർക്കാർ

വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിച്ചു; കേന്ദ്ര നിർദേശം പാലിച്ച് വി. ഡി. സതീശൻ സർക്കാർ


കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ ആലപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപായി വന്ദേമാതരം പാടാത്ത ബിജെപി സർക്കാരിനെക്കാൾ ദേശീയഗാനത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണെന്ന് വി.ഡി. സതീശൻ തെളിയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം പാടിയിരുന്നു.

അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വന്ദേമാതരം ആലപിച്ചിരുന്നില്ല. ബിജെപിയുടെ രാഷ്ട്രീയ എതിരാളിയായി കണക്കാക്കപ്പെടുന്ന കോൺഗ്രസ് ചടങ്ങിൽ കേന്ദ്ര നിർദ്ദേശം കൃത്യമായി പാലിച്ചു.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഗാനാലാപനം നടന്നത് എന്നതാണ് ശ്രദ്ധേയം. വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കുന്നത് നിർബന്ധമാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് ജനുവരി 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group