Join News @ Iritty Whats App Group

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ പാ​ലി​ച്ച്: ഇപ്പോളത്തെ ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നി​ൽ ചി​ല​മാ​ധ്യ​മ​ങ്ങ​ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ പാ​ലി​ച്ച്: ഇപ്പോളത്തെ ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നി​ൽ ചി​ല​മാ​ധ്യ​മ​ങ്ങ​ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്


ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക പാ​ർ​ട്ടി കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന​ത് അ​ന​വ​സ​ര​ത്തി​ലു​ള്ള ച​ർ​ച്ച​യാ​ണ്.

ചി​ല മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. യു​ഡി​എ​ഫ് നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടി​യ​തു​പോ​ലെ​യാ​കും സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം. യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും.

ഇ​ത് ശ​രി​വ​യ്ക്കു​ന്ന​താ​ണ് എ​ല്ലാ എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ളും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി യു​ഡി​എ​ഫി​ന് ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​താ​യി​രു​ന്നു. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടാ​ൻ യു​ഡി​എ​ഫി​നു ക​ഴി​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​വാ​യ ന​ന്മ​യ്ക്കും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ സ​മ്മ​തി​ദാ​യ​ക​ർ സ്വീ​ക​രി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച ഗാ​ര​ന്‍റി​ക​ൾ ജ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു. പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ച്ച പു​തു​യു​ഗ യാ​ത്ര​യ്ക്ക് അ​തി​ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ല​ഭി​ച്ച​ത്.

ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പും പി​ന്പും യു​ഡി​എ​ഫ് നേ​രി​ട്ടു. വോ​ട്ട​ർ​പ്പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, പ​ക്ഷ​പാ​ത​പ​ര​മാ​യി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ൽ, സ​ർ​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ൾ, അ​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. വി​വാ​ദ ക​ത്ത് താ​ൻ എ​ഴു​തി​യ​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group