Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖോത്സവം; നെയ്യമൃത് വ്രതക്കാർ കലശം കുളിച്ച് മഠത്തിൽ കയറി

കൊട്ടിയൂർ വൈശാഖോത്സവം; നെയ്യമൃത് വ്രതക്കാർ കലശം കുളിച്ച് മഠത്തിൽ കയറി



പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവ നെയ്യമൃത് വ്രതക്കാർ കലശംകുളിച്ച് മഠത്തിൽക്കയറി കഠിനവ്രതം തുടങ്ങി. തിരുവോണപ്പുറം നെയ്യമൃത് മഠത്തിൽകാരണവർ ചീക്കപ്രവൻ മോഹനൻ നമ്പ്യാരുടെ നേതൃത്വത്തിൽ 30 പേരാണ് കലശം കുളിച്ച് മഠത്തിൽ കയറിയത്. തിരുവോണപ്പുറം വിഷ്ണു‌ ക്ഷേത്രം മേൽശാന്തി വിഷ്‌ണു നമ്പൂതിരി കാർമികത്വം വഹിച്ചു.സംഘം 28-ന് പുലർച്ചെ നെയ്യാട്ടത്തിനുള്ള നെയ്യുമായി കാൽനടയായി കൊട്ടിയൂരിലേക്ക് പുറപ്പെടും.

പ്രക്കൂഴം ചടങ്ങോടെ മഠങ്ങൾ കേന്ദ്രീകരിച്ച് വ്രതമാരംഭിക്കുന്ന നെയ്യമൃത് സംഘങ്ങൾ വ്രതനിഷ്ടയുടെ ആദ്യഘട്ടത്തിൽ സ്വന്തം വീടുകളിൽ നിന്നും വൃത്തിയോടെയും ശുദ്ധിയോടെയും ഭക്ഷണം കഴിക്കുകയും തുടർന്നാണ് രണ്ടാം ഘട്ടത്തിൽ വേറെ വെപ്പ് ആരംഭിക്കുകയും ചെയ്‌തത്. പത്ത് ദിവസത്തെ വേറെ വെപ്പ് ചടങ്ങുകൾ പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച കലശം കുളിച്ച് മടത്തിൽ കയറിയത്. മഠങ്ങളിൽ പ്രവേശിക്കുന്നതോടൈയാണ് മൂന്നാമത്തെ കഠിനവ്രതം ആരംഭിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group