Join News @ Iritty Whats App Group

സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതി വിജയാഹ്ലാദം സംഘടിപ്പിച്ചു

സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതി വിജയാഹ്ലാദം സംഘടിപ്പിച്ചു


ണ്ണൂർ: സില്‍വർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തിയ യുഡിഎഫ് സർക്കാരിനും സമര ഭടൻമാർക്കും അഭിവാദ്യമർപ്പിച്ച്‌ കെ റെയില്‍ സില്‍വർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ വിജയാഹ്ലാദ യോഗം സംഘടിപ്പിച്ചു.

സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തിലേറെ കെട്ടിടങ്ങളും സ്ഥാപനങ്ങളും പൊളിച്ചു മാറ്റിയും, 25,000 ലേറെപേരെ കുടിയൊഴിപ്പിച്ചും, ഇടനാടൻ കുന്നുകളും പശ്ചിമഘട്ട ഇടിച്ചു തകർത്തും നെല്‍വയ ലുകള്‍ നികത്തിയും വൻ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉണ്ടാക്കി കേരള ജനതയെ ദുരിതക്കയ ത്തിലെറിയുന്നതാണ് പദ്ധതിയെന്നും വിലയിരുത്തിയാണ് സില്‍വർ ലൈസൻ വിരുദ്ധ സമരസമിതി ക്ക് രൂപം നല്‍കി ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയത്. വിജയാഹ്ലാദ പരിപാടിയുടെ ഭാഗമായി കണ്ണൂർ പഴയ ബസ് സ്റ്റാൻഡില്‍ മധുര വിതരണവും നടന്നു.

ജില്ലാ രക്ഷാധികാരിയും സംസ്ഥാന സമിതിയംഗവുമായ കെ .പി. ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. വിവേക് വേണുഗോപാല്‍, പി.പി. കൃഷ്ണൻ, കെ. സുനില്‍ കുമാർ, അനൂപ് ജോണ്‍, രാജേഷ് പാലങ്ങാട്, കാപ്പാടൻ ശശിധരൻ, രശ്മിരവി, പി.പി. മോഹനൻ, ദിനു മൊട്ടമ്മല്‍ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ പദ്ധതി ഉപേക്ഷിച്ച വാർത്തയെ തുടർന്ന് പഴയങ്ങാടി മാടായിപ്പാറയിലും മുഴപ്പിലങ്ങാട് കുളം ബസാറിലും സമര സമിതി പ്രവർത്തകർ മഞ്ഞക്കല്ല് ഇളക്കി മാറ്റി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group