Join News @ Iritty Whats App Group

തെ​രു​വ് നാ​യ്ക്ക​ളെ നീ​ക്കം​ചെ​യ്യ​ണം; സു​പ്രീം കോ​ട​തി വി​ധി​യി​ല്‍ ആ​ശ്വാ​സ​വു​മാ​യി പൊ​തു​ജ​നം

തെ​രു​വ് നാ​യ്ക്ക​ളെ നീ​ക്കം​ചെ​യ്യ​ണം; സു​പ്രീം കോ​ട​തി വി​ധി​യി​ല്‍ ആ​ശ്വാ​സ​വു​മാ​യി പൊ​തു​ജ​നം


കോ​ട്ട​യം: അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യി​ല്‍ ആ​ശ്വാ​സ​വു​മാ​യി പൊ​തു​ജ​നം. ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​ണ് സു​പ്രീം കോ​ട​തി വി​ധി. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും തി​രു​വ​ഞ്ചൂ​രി​ല്‍ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് പ​ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ്.

ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ഗ​മ്പ​ടം, തി​രു​ന​ക്ക​ര ബ​സ് സ്റ്റോ​പ്പു​ക​ളി​ല്‍ എ​ത്തി​യ​വ​ര്‍​ക്കും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. നി​ര​വ​ധി കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.

വി​ധി സ്വാ​ഗ​താ​ർ​ഹം: ജോ​സ് കെ. ​മാ​ണി എം​പി

കോ​​ട്ട​​യം: മ​​നു​​ഷ്യ​​ജീ​​വ​​ന് ഭീ​​ഷ​​ണി​​യാ​​കു​​ന്ന തെ​​രു​​വ് നാ​​യ്ക്ക​​ളെ കൊ​​ല്ലാ​​മെ​​ന്നും തെ​​രു​​വ് നാ​​യ്ക്ക​​ളെ പൊ​​തു ഇ​​ട​​ങ്ങ​​ളി​​ല്‍​നി​​ന്നു നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്നു​​മു​​ള്ള സു​​പ്രീം​​കോ​​ട​​തി വി​​ധി​​യെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന​​താ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി. ഏ​​റെ​​ക്കാ​​ല​​മാ​​യി പാ​​ര്‍​ട്ടി ഉ​​ന്ന​​യി​​ക്കു​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രാ​​വ​​ശ്യ​​ത്തി​​ന് നി​​യ​​മ​​സാ​​ധു​​ത കൈ​​വ​​ന്ന​​തി​​ല്‍ അ​​ങ്ങേ​​യ​​റ്റം ചാ​​രി​​താ​​ര്‍​ത്ഥ്യ​​മു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സു​പ്രീം കോ​ട​തി​വി​ധി ന​ട​പ്പാ​ക്ക​ണം:സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ


കോ​ട്ട​യം: മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ കൊ​ല്ലാ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ഉ​ട​ന്‍ ന​ട​പ്പാ​ക്കാ​ന്‍ പു​തി​യ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. തെ​രു​വു​നാ​യ അ​ക്ര​മം മൂ​ലം നി​ര​വ​ധി ആ​ളു​ക​ള്‍​ക്കു പ​രി​ക്ക് പ​റ്റു​ക​യും പേ​വി​ഷ​ബാ​ധ ഏ​റ്റ് മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കേ​ര​ള​ത്തി​ല്‍ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ തെ​രു​വു​ക​ളി​ല്‍​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​ജി ആ​വ​ശ്യ​പ്പെ​ട്ടു.

Post a Comment

أحدث أقدم
Join Our Whats App Group