വൈശാഖ മഹോത്സവം;കൊട്ടിയൂരിലേക്ക് വൻ ഭക്തജനപ്രവാഹം
കൊട്ടിയൂർ:നിതൃപൂജകളും സ്ത്രീകളുടെ ദർശനകാലവും തുടങ്ങിയതോടെ ഇന്നലെ കൊട്ടിയൂരില്‍ വൻ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്.
കർണ്ണാടകത്തില്‍ നിന്നുള്ള ഭക്തർ ഉള്‍പ്പെടെ പതിനായിരങ്ങള്‍ അക്കരെ സന്നിധാനത്ത് എത്തിച്ചേർന്നു.
ദർശനത്തിനായി ഭക്തർക്ക് ഏറെനേരം ക്യൂ നില്‍ക്കേണ്ടി വന്നു. ഉച്ചയോടെ തിരക്കിന് നേരിയ ശമനം ഉണ്ടായെങ്കിലും വൈകുന്നേരത്തോടെ അക്കരെ സന്നിധിയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി.
സുരക്ഷാക്രമീകരണം വിലയിരുത്തി ഡി.ഐ.ജി
കൊട്ടിയൂരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താൻ കണ്ണൂർ റേഞ്ച് ഡി. ഐ. ജി യതീഷ് ചന്ദ്ര നേരിട്ടെത്തി.
വൈശാഖ മഹോത്സവത്തിന് കർണ്ണാടകത്തില്‍ നിന്നുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തജനപ്രവാഹം പരിഗണിച്ച് കന്നട സംസാരിക്കുന്ന പൊലീസുകാരെയും സുരക്ഷയ്ക്കായി 600 പൊലീസുകാരെയും നിയമിച്ചിട്ടുണ്ടെന്ന് ഡി. ഐ. ജി യതീഷ് ചന്ദ്ര പറഞ്ഞു.
കൊട്ടിയൂർ അക്കരെ, ഇക്കരെ ക്ഷേത്രങ്ങളിലെത്തിയ ഡി.ഐ.ജി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം ദേവസ്വം അധികൃതർക്കും പൊലീസിനും നിർദേശങ്ങളും നല്‍കി. ജില്ലാ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാള്‍ പേരാവൂർ ഡിവൈ.എസ് പി ചന്ദ്രമോഹനൻ, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്. പി കെ. പ്രേമചന്ദ്രൻ കോളയം എസ്. എച്ച് .ഒ ഇതിഹാസ് താഹ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുല്‍,മറ്റ് ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പാർക്കിംഗ് ഉള്‍പ്പെടെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം ദേവസ്വം നന്നായി ചെയ്തിട്ടുണ്ട്. ഇവിടെയെത്തുന്നവരെല്ലാം ബന്ധപ്പെട്ടവർ നല്‍കുന്ന നിർദേശങ്ങള്‍ പാലിക്കണമെന്നും എല്ലാവരുടെയും സഹകരണവും ഉണ്ടാകണമെന്നും ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ക്ഷേത്രത്തില്‍ വന്ന് ദർശനം നടത്തി മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാരിൻ്റെ ഭാഗത്തുനിന്നും ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്- കണ്ണൂർ റേഞ്ച് ഡി. ഐ. ജി യതീഷ് ചന്ദ്ര
إرسال تعليق