Join News @ Iritty Whats App Group

കോണ്‍ഗ്രസ് നേതാവിന് മര്‍ദനം: ഇന്ന് വിരമിക്കുന്ന എസ്‌ഐ ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരേ കേസ്

കോണ്‍ഗ്രസ് നേതാവിന് മര്‍ദനം: ഇന്ന് വിരമിക്കുന്ന എസ്‌ഐ ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരേ കേസ്


ണ്ണൂർ: കോണ്‍ഗ്രസ് നേതാവിനെ മർദിച്ച സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പടെ മൂന്നു പേർക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.


കോണ്‍ഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ കൗണ്‍സിലറുമായ രഞ്ജിത്ത് താളിക്കാവിനായിരുന്നു മർദനമേറ്റത്. രഞ്ജിത്തിന്റെ പരാതിയില്‍ എസ്‌ഐമാരായ രജീവൻ, ബിനു കൃഷ്ണൻ, തലശേരി സ്വദേശി തൻസീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. രജീവ് ഇന്നു സർവീസില്‍ നിന്ന് വിരമിക്കുന്നയാളാണ്.

ഇക്കഴിഞ്ഞ 28ന് രാത്രി ഒന്പതരയോടെ കവിത ടാക്കീസനടുത്ത തട്ടുകടയക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടുകടയില്‍ നിന്ന് പോലീസുദ്യോഗസ്ഥരുള്‍പ്പടെ മൂന്നംഗ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ ഉള്ളിക്ക് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രഞ്ജിത്ത് തട്ടുകടക്കാരോട് പറഞ്ഞപ്പോള്‍ പോലീസുകാരുള്‍പ്പടെയുള്ള മൂന്നംഗ സംഘത്തിലെ തൻസീർ നീ ആരാടാ പറയാൻ എന്ന് ആക്രോശിച്ച്‌ മർദിച്ചു. തുടർന്നു രജീവനും മർദിച്ചു.

ഇതിനിടെ ബിനു കൃഷ്ണൻ പ്ലേറ്റ് കൊണ്ടു മുഖത്തടിച്ചെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രഞ്ജിത്ത് നല്‍കിയ പരാതിയില്‍ പറയുന്നു. ബിനു കൃഷ്ണൻ നേരത്തെ അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി രണ്ടു തവണ സസ്പെൻഷൻ നടപടികള്‍ നേരിട്ടിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group