ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മരിച്ചത് കണ്ണൂര്‍ സിറ്റി സ്വദേശികളായ രണ്ട് പേര്‍
കണ്ണൂർ: ഇരിട്ടി: മൈസൂര് ഗുണ്ടല്‍പേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.
കണ്ണൂർ സിറ്റി സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ബാക്കി അഞ്ചു പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
Post a Comment