പേരാവൂരിലും കേരളത്തിലും എല്‍ഡിഎഫ് ജയിക്കും: കെ.കെ. ശൈലജ
കണ്ണൂർ: പേരാവൂരിലും കേരളത്തിലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ഥിയുമായ കെ.കെ.ശൈലജ. പേരാവൂരില്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. 75മുതല്‍ 80 സീറ്റ് വരെ എല്‍ഡിഎഫ് വിജയിക്കുമെന്നും ശൈലജ അവകാശപ്പെട്ടു.
പേരാവൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നതാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് ശൈലജ പറഞ്ഞു. 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാകാം ജയം. ബാക്കി കാര്യം വോട്ടെണ്ണി കഴിഞ്ഞാലേ പറയാന്‍ സാധിക്കൂ.
പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനവും തന്നെയാണ് എടുത്തു പറയാനുള്ളത്. പൊളിറ്റിക്കലായിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിക്ക് എല്‍ഡിഎഫിന് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ-ശൈലജ പറഞ്ഞു.
Post a Comment