ലീഗിന് അഞ്ച് മന്ത്രിമാർ; തീരുമാനം നേതൃയോഗത്തിൽ, ചർച്ചകൾ വീണ്ടും നടക്കുമെന്ന് പിഎംഎ സലാം
തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിലെ ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി. അഞ്ച് മന്ത്രിമാരെയാണ് നിർദേശിച്ചിട്ടുള്ളത്. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. പി കെ ബഷീറിന് മന്ത്രിസ്ഥാനം ഇല്ല. നേതൃയോഗത്തിലാണ് തീരുമാനം.
അഞ്ച് മന്ത്രിമാരുടെ പദവിയുണ്ടെന്ന അർത്ഥത്തിലാണ് ലീഗ് ഇപ്പോൾ മന്ത്രിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഗഫൂറിന് പകരം എകെഎം അഷ്റഫിനെ പരിഗണിച്ചേക്കാം എന്ന സാധ്യതയുമുണ്ട്. 5ാം മന്ത്രി പദവി സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് ഒരു സ്ഥിരീകരണം ലഭ്യമായിട്ടില്ല. എന്നാൽപ്പോലും 5 പദവികളിലേക്ക് മന്ത്രിമാരെ നിശ്ചയിച്ചിരിക്കുകയാണ്. അതേസമയം, ചർച്ച വീണ്ടും നടക്കുമെന്ന് പിഎംഎ സലാം അറിയിച്ചു.
Post a Comment