‘കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു’; അൻസിബയ്ക്ക് പിന്നാലെ ടിനി ടോമിനെതിരെ ആരോപണവുമായി നീന കുറുപ്പ്
അൻസിബയ്ക്ക് പിന്നാലെ ടിനി ടോമിനെതിരെ ആരോപണവുമായി നീന കുറുപ്പ്. ടിനി ടോം തന്നേയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചെന്നും സംഘടനയ്ക്ക് നൽകിയ പരാതിയിൽ നീനാ കുറുപ്പ് പറയുന്നു. താര സംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെച്ച നടി അൻസിബ ഹസ്സൻ നടൻ ടിനി ടോമിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
അൻസിബയുടെ ആരോപണം ശരിവച്ചാണ് നീന കുറുപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചെന്നുമാണ് നീനയുടെ ആരോപണം. മറ്റ് അംഗങ്ങൾ പിടിച്ച് മാറ്റിയത് കൊണ്ടാണ് മർദനമേൽക്കാതിരുന്നത്. തനിക്ക് മാത്രമല്ല മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും നീന കുറുപ്പ് പറയുന്നു.
ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്നലെയാണ് ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസ്സൻ രംഗത്തെത്തിയത്. അമ്മ സംഘടനയിലെ തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് അൻസിബ പറഞ്ഞു. ടിനി ടോം തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയെന്നും ജിഹാദി എന്ന് വിളിച്ചു അധിക്ഷേപിച്ചുവെന്നും അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും അൻസിബ ചോദിച്ചു.ച്ചിരുന്നു.
അതേസമയം ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച അൻസിബയെ കേൾക്കൻ അമ്മ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അൻസിബയോട് അമ്മ ഓഫീസിൽ വരാൻ നിർദേശിച്ചു. എന്നാൽ, എക്‌സിക്യൂട്ടിവിനു മുന്നിൽ എത്തുന്നതിൽ തീരുമാനമെടുത്തില്ലെന്ന് അൻസിബ അറിയിച്ചു. സംഘടനക്കുള്ളിലെ തർക്കം നാണക്കേടായെന്ന വിലയിരുത്തലിലാണ് താരങ്ങൾ. ജൂണിലെ വാർഷിക പൊതുയോഗത്തിന് മുൻപ് പ്രശനംങ്ങൾ പരിഹരിക്കാനാണ് ഭാരവാഹികളിടെ ശ്രമം.
إرسال تعليق