Join News @ Iritty Whats App Group

കനത്ത മഴ;ഇരിട്ടി പുതിയ ബസ്റ്റാന്റ്‌ പരിസരത്തെ പത്തോളം കടകളിൽ വെള്ളം കയറി

കനത്ത മഴ;ഇരിട്ടി പുതിയ ബസ്റ്റാന്റ്‌ പരിസരത്തെ പത്തോളം കടകളിൽ വെള്ളം കയറി


ഇരിട്ടി: വെള്ളിയാഴ്ച വൈകുന്നേരം ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കനത്ത വേനൽമഴയിൽ ഇരിട്ടി പുതിയ ബസ്റ്റാന്റ്‌ പരിസരത്തെ പത്തോളം കടകളിൽ വെള്ളം കയറി. പ്രധാന റോഡുകൾക്കരികിലെ ഓവുചാലുകൾ അടഞ്ഞതാണ്‌ കടകളലേക്ക്‌ വെള്ളം ഇരച്ചുകയറാനിടയാക്കിയത്. 

പുതിയ ബസ്റ്റാന്റിലെ എ എസ്‌ ഹോട്ടൽ, ഐ മാക്സ്‌ സ്റ്റുഡിയൊ, ജീനിയസ്‌ പെറ്റ്‌ ഷോപ്പ്‌, ചില്ലുകട, പരാഗ്‌ ടെക്സ്‌സ്സയിൽസ്‌, ഫിക്സ് ആൻഡ്‌ ഫിക്സ്‌ മൊബൈൽ ഷോപ്പ്‌, ഫ്യൂജി മൊബൈൽസ്‌, ബാഗ്‌ വർക്‌സ്‌, ഐഡിയൽ ടൂൾസ്‌ തുടങ്ങിയ കടകളിലുമാണ് ചെളിയും വെള്ളവും ഇരച്ചുകയറിയത്. ഇതോടെ വെള്ളം കയറിയ കടകളുടെ പ്രവർത്തനം നിർത്തിവെച്ചു. മഴ നിലച്ചശേഷം കടകളിലെ വെള്ളവും ചെളിയും കോരി മാറ്റിയാണ് കടകൾ വീണ്ടും തുറന്നതു. അധികൃതർ എത്രയും പെട്ടെന്ന് ഓവുചാലുകൾ വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് കടയുടമകൾ ആവശ്യപ്പെട്ടു. 
 

വെള്ളം കയറിയ കടകളിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. വിനോദ് കുമാർ സന്ദർശിച്ചു. അടുത്ത ദിവസംതന്നെ ഓവുചാലുകൾ തുറന്ന് ഇതിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റും നീക്കുന്ന പ്രവർത്തി നടത്തുമെന്ന് നഗരസഭാ ചെയർമാൻ വ്യാപാരികൾക്ക് ഉറപ്പുനൽകി.

Post a Comment

أحدث أقدم
Join Our Whats App Group