തിരുവനന്തപുരം - ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം; ട്രെയിനിൽ
മലയാളികളടക്കം നിരവധി യാത്രക്കാർ
തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു. രാജസ്ഥാനിലെ കോട്ടക്ക് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. യാത്രക്കാരെ ട്രെയിനില്‍ നിന്നും ഒഴിപ്പിച്ചു. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ട്രെയിനിലെ ബി വണ്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത് പിന്നീട് മറ്റ് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു. അപകടസമയത്ത് യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. മലയാളികളടക്കം നിരവധി പേര്‍ ട്രെയിനില്‍ യാത്രക്കാരായുണ്ടായിരുന്നു.
നിലവില്‍ തീ അണയ്ക്കാനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق