Join News @ Iritty Whats App Group

സർവം സതീശൻ… ‘പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’; മട്ടന്നൂരിലും സതീശൻ അനുകൂല ഫ്ലക്സ്

സർവം സതീശൻ… ‘പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’; മട്ടന്നൂരിലും സതീശൻ അനുകൂല ഫ്ലക്സ്


ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​ൻ ഒ​രു ദി​വ​സം ബാ​ക്കി നി​ൽ​ക്കെ മ​ട്ട​ന്നൂ​രി​ലും വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ. മ​ട്ട​ന്നൂ​രി​ലെ കോ​ൺ​ഗ്ര​സു​കാ​ർ എ​ന്ന പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഫ്ല​ക്സി​ൽ “പ​ട​ന​യി​ച്ച നാ​യ​ക​ൻ നാ​ടി​നെ ന​യി​ക്ക​ട്ടെ’ എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ശ്രീ​ക​ണ്ഠ​പു​ര​ത്തും തൊ​ടു​പു​ഴ​യി​ലും സ​തീ​ശ​ൻ അ​നു​കൂ​ല ഫ്ല​ക്സ് ബോ​ർ​ഡ്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ‘പ​ട ന​യി​ച്ച​വ​ർ നാ​ട് ന​യി​ക്കും’ എ​ന്നാ​ണ് തൊ​ടു​പു​ഴ പ​ട്ട​യം ക​വ​ല​യ്ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്ല​ക്സി​ലെ വാ​ച​കം. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നും ഫ്ല​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടീം ​യു​ഡി​എ​ഫ് എ​ന്ന പേ​രി​ലാ​ണ് ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള ഫ്ല​സ്ക് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി.​ഡി. സ​തീ​ശ​നെ​തി​രെ ‘കോ​ൺ​ഗ്ര​സ് ഫാ​മി​ലി’ എ​ന്ന പേ​രി​ൽ ചി​ല പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളും തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് പു​തി​യ ഫ്ല​ക്സ് സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്.

Post a Comment

Previous Post Next Post
Join Our Whats App Group