സർവം സതീശൻ… ‘പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’; മട്ടന്നൂരിലും സതീശൻ അനുകൂല ഫ്ലക്സ്
കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം ബാക്കി നിൽക്കെ മട്ടന്നൂരിലും വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ. മട്ടന്നൂരിലെ കോൺഗ്രസുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സിൽ “പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’ എന്നാണ് എഴുതിയിരിക്കുന്നത്.
ശനിയാഴ്ച ശ്രീകണ്ഠപുരത്തും തൊടുപുഴയിലും സതീശൻ അനുകൂല ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘പട നയിച്ചവർ നാട് നയിക്കും’ എന്നാണ് തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും തൊടുപുഴ നഗരത്തിൽ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടത്.
إرسال تعليق