വകുപ്പ് വിഭജനത്തിൽ തർക്കം നീങ്ങി, യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി
വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം.
റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണം കൂടി നൽകിയിട്ടുണ്ട്. അതേസമയം വിഡി സതീശൻ മന്ത്രിസഭയുടെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ജനപ്രിയ തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞക്ക് വേണ്ടി ലോക് ഭവനിൽ എത്തുന്ന മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കും.
إرسال تعليق