മുഖ്യമന്ത്രിപ്പോരിൽ നിർണായക ഇടപെടൽ നടത്താൻ ലീഗ്; പൊതുവികാരം സതീശന് അനുകൂലമെന്ന് അറിയിക്കും, 'വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുക്കണം'
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ചയിൽ നിർണായക ഇടപെടൽ നടത്താൻ മുസ്ലിം ലീഗ്. പൊതുവികാരം വിഡി സതീശന് അനുകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ഇക്കാര്യം കണക്കിലെടുക്കണമെന്നും ലീഗ് അഭ്യര്‍ത്ഥിക്കും. വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായി. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാൻ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.
إرسال تعليق