Join News @ Iritty Whats App Group

പ്രാര്‍ത്ഥനകളുമായി ഹാജിമാര്‍ വിശുദ്ധ തീര്‍ത്ഥാടനത്തിന് കണ്ണൂര്‍ വിമാനത്താവളം വഴി യാത്രയായി

പ്രാര്‍ത്ഥനകളുമായി ഹാജിമാര്‍ വിശുദ്ധ തീര്‍ത്ഥാടനത്തിന് കണ്ണൂര്‍ വിമാനത്താവളം വഴി യാത്രയായി


ട്ടന്നൂർ: ഏറെ കാലത്തെ കാത്തിരുപ്പിന് വിരാമമായി ഹാജിമാർ വിശുദ്ധ കർമങ്ങള്‍ നിർവഹിക്കുവാനായി മക്കയിലേക്ക് പുറപ്പെട്ടു.

കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്ന ഹാജിമാർ ചൊവ്വാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തിലെ ഹജജ് ക്യാമ്പില്‍ എത്തിയത്. ഗള്‍ഫ് നാടുകളില്‍ ഉടലെടുത്ത കലുഷിത സാഹചര്യങ്ങള്‍ക്ക് കുറച്ച്‌ ആശ്വാസം വന്നതോടെയാണ് ഹജ്ജ് തീർഥാടനം സുഖകരമായത്.

സംഘാടക സമിതി കണ്‍വീനർ പി പി മുഹമ്മദ് റാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, കോ-ഓഡിനേറ്റർ നിസാർ അതിരകം, ഹജ്ജ് നോഡല്‍ ഓഫീസർ എം സി കെ ഗഫൂർ, ഹജ്ജ് സെല്‍ ഓഫീസർ എസ് നജീബ്, സുബൈർ ഹാജി, താജുദ്ധീൻ മട്ടന്നൂർ തുടങ്ങിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു. ഈവർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്കായി കണ്ണൂർ വിമാനത്താവളത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group