Join News @ Iritty Whats App Group

നേതൃമാറ്റ ആവശ്യം ശക്തം; പി. ജയരാജനായി വീണ്ടും ബോര്‍ഡുകള്‍

നേതൃമാറ്റ ആവശ്യം ശക്തം; പി. ജയരാജനായി വീണ്ടും ബോര്‍ഡുകള്‍


ണ്ണൂര്: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ പി. ജയരാജനെ അനുകൂലിച്ച്‌ ഫ്ലക്സ് ബോർഡുകള്‍.

പാർട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് പി. ജയരാജനായി ബോർഡുകള്‍ ഉയർന്നത്.

അഴീക്കോട് മണ്ഡലത്തിലാണ് നേതൃമാറ്റം ആവശ്യപ്പെട്ട് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില് നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരില് നേരത്തെയും ബോർഡുകള്‍ ഉയർന്നത്.

പി. ജയരാജനെ വിളിക്കൂ, പാര്ട്ടിയെ രക്ഷിക്കൂവെന്നാണ് ബോർഡിലെ ഉള്ളടക്കം. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിണറായി വിജയനുമെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമർശനമുയരാനുള്ള സാധ്യതയേറെയാണ്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യത്തിലും ചർച്ച നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group