Join News @ Iritty Whats App Group

പുലർച്ചെ ഈറോഡിന് സമീപം കല്ലട ബസ് തകരാറിലായി യാത്രക്കാർ കുടുങ്ങി, അടിയന്തര സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പകരം ബസ് ഏർപ്പെടുത്തി

പുലർച്ചെ ഈറോഡിന് സമീപം കല്ലട ബസ് തകരാറിലായി യാത്രക്കാർ കുടുങ്ങി, അടിയന്തര സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പകരം ബസ് ഏർപ്പെടുത്തി


തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസ് തകരാറിലായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടൽ. പുലർച്ചെ 4:30-ഓടെ തമിഴ്‌നാട്ടിലെ ഈറോഡിന് സമീപമാണ് ബസ് കേടായതിനെ തുടർന്ന് നിരവധി യാത്രക്കാർ വഴിയിൽ പെട്ടുപോയത്. അപരിചിതമായ സ്ഥലത്ത് പുലർച്ചെ എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ വിഷമിച്ച ഘട്ടത്തിലാണ് പാരിപ്പള്ളി സ്വദേശിയായ സജീവനും കുടുംബവും ഉൾപ്പെടെയുള്ളവർ കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെടുന്നത്.

സമയം പുലർച്ചെയെന്നോ അർദ്ധരാത്രിയെന്നോ നോക്കാതെ യാത്രക്കാരുടെ ഫോൺ കോളിനോട് ഉടനടി പ്രതികരിച്ച മന്ത്രി, വഴിയിൽ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. രാത്രിയിൽ അപരിചിത സ്ഥലത്ത് അകപ്പെട്ടുപോയ യാത്രക്കാരുടെ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കാൻ മന്ത്രി നേരിട്ട് ഇടപെട്ടു. വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ബാംഗ്ലൂരിലേക്കുള്ള തുടർന്നുള്ള യാത്ര തടസ്സമില്ലാതെ സാധ്യമാക്കുന്നതിനായി പകരം ഒരു ടൂറിസ്റ്റ് ബസ് ഉടനടി ഏർപ്പാടാക്കി നൽകുകയും ചെയ്തു. കൃത്യമായ സമയത്ത് സഹായഹസ്തവുമായി എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഈ മാതൃകാപരമായ ഇടപെടലിന് സജീവനും കുടുംബവും ഉൾപ്പെടെ ബസ്സിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും നന്ദി രേഖപ്പെടുത്തി.

Post a Comment

أحدث أقدم
Join Our Whats App Group